നിങ്ങളും അദ്വാനിയും ഇരിക്കുന്നു, 'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം. മോദിക്ക് മറുപടിയുമായി മമത

രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. 

New Update
l81020260309043726

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാ​ദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി തൃണമൂൽ കോൺ​ഗ്രസ്. 

Advertisment

പഴയ ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ രം​ഗത്തെത്തിയത്. രാഷ്ട്രപതി നിൽക്കുകയും പ്രധാനമന്ത്രി ഇരിക്കുകയും ചെയ്യുന്ന ഫോട്ടോയാണ് തൃണമൂൽ പുറത്തുവിട്ടത്.

രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. 

നമുക്ക് ഈ ഫോട്ടോ നോക്കാം. പ്രധാനമന്ത്രി തന്റെ കസേരയിൽ സുഖമായി ഇരിക്കുമ്പോൾ രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ വനിതാ രാഷ്ട്രപതി നിൽക്കുകയാണ്. 

രാഷ്ട്രപതിയോടും അവരുടെ ഓഫീസിനോടുള്ള അനാദരവ് ദൃശ്യങ്ങളിൽ വ്യക്തം. രാഷ്ട്രപതിയെ ബഹുമാനിക്കണമെന്ന ഇത്തരക്കാരുടെ എല്ലാ വാദങ്ങളും പൊള്ളയായി തോന്നുന്നുവെന്നും അവർ വ്യക്തമാക്കി.

പരിപാടിയിൽ ഈ ചിത്രം അച്ചടിച്ച ഫ്ലക്സ് തൃണമൂൽ പ്രവർത്തകർ ഉയർത്തിക്കാട്ടി. 

പ്രധാനമന്ത്രി മോദി, ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി എന്നിവർ ഇരിക്കുകയും പ്രസിഡന്റ് അവരുടെ സമീപം നിൽക്കുകയും ചെയ്യുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്.

Advertisment