പ്രശസ്ത ഷോർട് ഫിലിം ഫെസ്റ്റിവലായ എഐഎസ്എഫ് കൊൽക്കത്ത ഒഫിഷ്യൽ എൻട്രി നേട്ടവുമായി ബൂമറാങ്

author-image
ഫിലിം ഡസ്ക്
New Update
boomerang

കൊല്‍ക്കത്ത: കൊൽക്കത്തയിൽ വച്ചു നടക്കുന്ന അമാദർ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ-2024ൽ ബൂമറാങ് ഷോർട് ഫിലിം ഒഫിഷ്യൽ സെലെക്ഷൻ നേടി. മഹാനായ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മനാടായ ജോരസങ്കോ തകുർബാരിയിലെ രതിന്ദ്ര മഞ്ചയിൽ വച്ചു ജൂൺ 26നു നടക്കുന്ന ഫെസ്റ്റിവൽ ഇവന്റിൽ മികച്ച ഷോർട് ഫിലിമിനു പുരസ്‌കാരം സമ്മാനിക്കുമെന്നു അമഡർ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ കമ്മ്യൂണിറ്റി റിലേഷൻ കോർഡിനേറ്റർ മായങ്ക് അഹുജ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment

മികച്ച ഹ്രസ്വ ചിത്രം, സംവിധായകൻ, കഥ, തിരക്കഥ, ചിത്ര സംയോജനം, പശ്ചാത്തല സംഗീതം ശബ്ദ മിശ്രണം, മികച്ച ബാല താരം എന്നീ വിഭാഗങ്ങളിലാണ് ബൂമറാങ് ഷോർട് ഫിലിം മത്സരരംഗത്തുള്ളത്. നിലവിൽ പത്തോളം ഷോർട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്‌കാര നേട്ടവുമായി ശ്രദ്ധേയമായിരിക്കുകയാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ കഥ പറയുന്ന ബൂമറാങ് എന്ന ഈ കുഞ്ഞു ചലച്ചിത്രം.

സിദ്ദിഖ് പ്രിയദർശിനിയുടെ കഥയ്ക്കു വിജിത്ത് താടിക്കാരൻ തിരക്കഥ രചിച്ചു അനന്ദു നെടുമങ്ങാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും സിനിമ സീരിയൽ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ഒരുപിടി കലാകാരൻമാർ തന്നെയുണ്ട്.

Advertisment