ഇന്ത്യൻ മണ്ണിൽ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ പൗരൻ്റെ ആഗ്രഹം സഫലമായി

സിഡ്‌നി നിവാസിയായ ഡൊണാൾഡ് സാംസ് (91) കൊൽക്കത്തയിൽ നിന്ന് പട്‌നയിലേക്ക് ഒരു ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യുന്നതിനിടെ വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് മരിച്ചു.

New Update
australian citizen death

കൊൽക്കത്ത: ഇന്ത്യയിൽ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ പൗരൻ്റെ ആഗ്രഹം ശനിയാഴ്ച സഫലമായി.

Advertisment

സിഡ്‌നി നിവാസിയായ ഡൊണാൾഡ് സാംസ് (91) കൊൽക്കത്തയിൽ നിന്ന് പട്‌നയിലേക്ക് ഒരു ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യുന്നതിനിടെ വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് മരിച്ചു.

പിന്നാലെ അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മുൻഗർ നഗരത്തിൽ സംസ്‌കരിച്ചു. 

ഫെബ്രുവരി 10-ന് ഗംഗാ നദിയിലൂടെ ക്രൂയിസ് വഴി കൊൽക്കത്തയിൽ നിന്ന് പട്നയിലേക്ക് യാത്ര ആരംഭിച്ച 26 വിദേശ വിനോദസഞ്ചാരികളിൽ സാംസ് ഉൾപ്പെട്ടിരുന്നു.

രാത്രി വൈകി, പെട്ടെന്ന് സാംസിന് അസുഖം പിടിപെട്ടു, മുൻഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ ശനിയാഴ്ച ചികിത്സയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നു.

Advertisment