/sathyam/media/media_files/2025/02/25/u5MnW2PJoBqxYQoAK9VE.jpg)
കൊൽക്കത്ത: മനുഷ്യ ശരീരം കഷ്ണങ്ങളാക്കി ഹൂഗ്ലി നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികൾ പിടിക്കപ്പെട്ടു.
മൃതദേഹ അവശിഷ്ടം നദിയിലേക്കെറിയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകരാണ് ഇവരെ പിടിച്ച് പൊലീസിലേൽപ്പിച്ചത്.
നീല സ്യൂട്ട് കേസിൽ വെട്ടി നുറുക്കിയ നിലയിലാണ് ശരീര ഭാഗം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. ഇവർ നദിയിലേക്ക് ശരീരഭാഗങ്ങൾ വലിച്ചെറിയാൻ തുടങ്ങുമ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു.
സ്യൂട്ട് കേസിൽ തങ്ങളുടെ വളർത്തുനായയുടെ ശവമാണെന്നാണ് ഇവർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ പരിശോധിച്ചപ്പോൾ മനുഷ്യ ശരീരംമാണെന്ന് മനസിലായി.
നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്നും സ്യൂട്ട് കേസിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us