കൊല്‍ക്കത്ത: വഖഫ് നിയമം പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ വെച്ച് ജൈന കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ന്യൂനപക്ഷ ജനതയെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളിലെ മുസ്‌ലിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മമത ബാനര്‍ജി സംസാരിച്ചു.
വഖഫ് ഭേദഗതി നിയമം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ബംഗാളില്‍ അത്തരത്തില്‍ ആരെയും വിഭജിക്കുകയോ തരംതിരിക്കുകയോ ചെയ്യുന്ന രീതിയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
അവര്‍ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത ബാനര്‍ജി പറഞ്ഞു.