മുർഷിദാബാദ് സംഘർഷം. കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണ് ഉത്തരവ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്

New Update
murshidabad-

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടൽ. 

Advertisment

ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ സ്‌പെഷ്യൽ ബെഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്.

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 

രണ്ടുപേർ സംഘർഷത്തിലും ഒരാൾ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.