കൊൽക്കത്തയിൽ മഴക്കെടുതി. മരണം ഏഴായി. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. മെട്രോ സർവീസ് പൂർണമായും നിർത്തിവച്ചു

വിമാന സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. 30 വിമാനങ്ങൾ റദ്ദാക്കുകയും 42 വിമാനങ്ങളുടെ സർവീസ് വൈകുകയും ചെയ്തിട്ടുണ്ട്. 

New Update
kolkata

കൊൽക്കത്ത: കൊൽക്കത്തയിൽ മഴക്കെടുതിയിൽ എഴ് പേർ മരിച്ചു. ഇന്നലെ രാത്രി മുതൽ പെയ്ത അതിശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 

Advertisment

നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടു.


ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


വിമാന സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. 30 വിമാനങ്ങൾ റദ്ദാക്കുകയും 42 വിമാനങ്ങളുടെ സർവീസ് വൈകുകയും ചെയ്തിട്ടുണ്ട്. 

വെള്ളം കയറിയതിനാൽ പലയിടത്തും മെട്രോ സർവീസുകളടക്കം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

Advertisment