/sathyam/media/media_files/2026/01/19/nipha-bengal-2026-01-19-01-15-42.png)
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിപ കേസുകൾ അഞ്ചായി. ഒരു ഡോക്ടർ, നഴ്സ്, മറ്റൊരു ആരോഗ്യപ്രവർത്തക എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഒരാഴ്ചയ്ക്കിടെ ആരോഗ്യപ്രവർത്തകരായ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നിപ സ്ഥിരീകരിച്ച രണ്ട് നഴ്സുമാർക്കുപുറമേ മൂന്നുപുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്സുമാരിൽ ഒരാളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും മറ്റൊരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്നും പശ്ചിമബംഗാൾ ആരോഗ്യ വകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്സുമാരും നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും നിലവിൽ ബെലെഘട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതുകൂടാതെ രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന നൂറോളം പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗസാധ്യതയുള്ളവരെ തിരിച്ചറിയാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us