കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും പങ്കുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ ഭരണഘടനാപരമായ പദവി വഹിക്കുന്നത് അവരുടെ ഭാഗ്യം. അതിനാലാണ് താൻ പെൻഡ്രൈവുകൾ എല്ലാം തന്റെ കയ്യിലുണ്ട്. എല്ലാം താൻ തുറന്നുകാട്ടും. ഒരു പരിധിവരെ മാത്രമേ താൻ കാര്യങ്ങൾ സഹിക്കുവെന്ന് മമതാ ബാനർജി

തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയായ ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയ്‌നിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് മുറുകുകയാണ്. 

New Update
img(198)

കൊൽക്കത്ത: കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 

Advertisment

തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയായ ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയ്‌നിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് മുറുകുകയാണ്. 


റെയ്ഡിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു മമതയുടെ ആരോപണം.


താൻ ഭരണഘടനാപരമായ പദവി വഹിക്കുന്നത് അവരുടെ ഭാഗ്യമാണ്. അതിനാലാണ് താൻ പെൻഡ്രൈവുകൾ പുറത്തെടുക്കാത്തത്. എല്ലാ പെൻഡ്രൈവുകളും തന്റെ കയ്യിലുണ്ട്.

 എല്ലാം താൻ തുറന്നുകാട്ടും. ഒരു പരിധിവരെ മാത്രമേ താൻ കാര്യങ്ങൾ സഹിക്കൂ...എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും മമത ഓർമിപ്പിച്ചു.


രാജ്യം മുഴുവൻ ഞെട്ടിപ്പോകും. കൽക്കരി കുംഭകോണത്തിൽ നിന്നുള്ള പണമത്രയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിലേക്കാണ് പോയത്. 


ബംഗാളിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാരിലൂടെയും ബംഗാൾ നിയമസഭയിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയിലൂടെയുമാണ് കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം അമിത് ഷായിലേക്ക് എത്തിയതെന്നാണ് മമതയുടെ ആരോപണം.

Advertisment