/sathyam/media/media_files/2024/11/16/TCJprxwdxBkLUdBvGEzZ.jpg)
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. രാവിലെ പത്ത് മണിയോടെയാണ് കൊൽക്കത്ത നഗരത്തിലും പശ്ചിമബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഭൂകമ്പം ഉണ്ടായത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന പശ്ചിമ ബംഗാളിലും ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ നർസിംഗ്ഡയിൽ നിന്ന് 13 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയാണ്.
ഭൂചലനം പശ്ചിമ ബംഗാളിലാകെ കനത്ത പരിഭ്രാന്തിപ്പരത്തി. ജനങ്ങൾ വീട്, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഓടിമാറി തുറസ്സായ സ്ഥലങ്ങളിൽ ഒത്തുകൂടിയിരിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ള നഗരമാണ് കൊൽക്കത്ത.
അതേസമയം, സംസ്ഥാനത്ത് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പശ്ചിമ ബംഗാൾ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us