/sathyam/media/media_files/2025/12/25/1500x900_1474953-violence-against-christians-2025-12-25-12-22-07.webp)
കോട്ടയം: ക്രിസ്മസ് തലേന്നു പോലും രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമം. മിഷണറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ വിഎച്ച്പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ബന്ദിൽ റായ്‍പുരിലെ മാളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങള്‍ അടച്ചു തകർത്തു.
ഉത്തരാഖണ്ഡിൽ ഹരിദ്വാറിൽ ക്രിസ്‌മസ് പരിപാടികൾ തീവ്രഹിന്ദുത്വസംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.
ഗംഗാതീരത്തുള്ള ഹോട്ടലിൽ സ്വകാര്യ ക്രിസ്‌മസ്‌പരിപാടികളും സാംസ്‌കാരിക സമ്മേളനവും നടത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ‘പവിത്രഗംഗ’യുടെ തീരത്ത് ക്രിസ്‌മസ് പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വവാദികൾ രംഗത്തെത്തി.
ഇതേതുടർന്ന്, ഹോട്ടൽ അധികൃതർ പരിപാടി ഉപേക്ഷിച്ചു. ഡൽഹിക്ക് അടുത്ത് ഗാസിയാബാദിൽ പാസ്‌റ്റർ രാജുസദാശിവത്തെയും ഭാര്യയെയും ശ്രീ സത്യനിഷ്‌ഠ് ആര്യയെന്നയാളുടെ നേതൃത്വത്തിൽ അവഹേളിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഒഡിഷയയിൽ സാന്റാക്ലോസിന്റെ തൊപ്പിയും മുഖംമൂടിയും വസ്‌ത്രങ്ങളും മറ്റും വിൽക്കുന്ന ഹിന്ദുക്കളായ കച്ചവടക്കാരെ സംഘപരിവാറുകാർ ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യം പുറത്തുവന്നു. രാജസ്ഥാനിൽ സ്വകാര്യസ്‌കൂളുകളിൽ വിദ്യാർഥികളെ സാന്റാക്ലോസ് വേഷം കെട്ടിക്കുന്നതിന് എതിരെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എന്തെങ്കിലും പരാതിയുണ്ടായാൽ സ്‌കൂൾ അധികൃതർക്ക് എതിരെ കർശനനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ ജബൽപുരിൽ പള്ളിയിൽ കയറി കാഴ്‌ച പരിമിതി നേരിടുന്ന യുവതിയെ കൈയേറ്റം ചെയ്‌ത ബിജെപി ജില്ലാ വൈസ്‌പ്രസിഡന്റ് അഞ്‌ജു ഭാർഗവ ഉൾപ്പടെയുള്ളവർക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
ക്രിസ്‌മസ്‌കാലത്തെ തീവ്രഹിന്ദുത്വവാദികളുടെ തേർവാഴ്‌ചയിൽ രാജ്യത്തെ ക്രൈസ്‌തവസമൂഹം ആശങ്കയിലും അമർഷത്തിലുമാണ്.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾ ഒരേ മനസ്സോടെ ആഘോഷിച്ചിരുന്ന സമഭാവനയുടെ ദേശമായിരുന്നു ഒരു ദശാബ്ദത്തിന് മുൻപുള്ള ഇന്ത്യ.
എന്നാൽ മോഡി ഭരണത്തിൽ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങുകയും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും ചെയ്യുന്നത് തുടർക്കഥയാകുകയാണ്.
ക്രിസ്മസ് ദിനങ്ങൾ അടുത്തിരിക്കുന്ന ഘട്ടത്തിൽ പോലും നമ്മുടെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്നത് രാജ്യത്തിന് തീരാത്ത കളങ്കമാണ്.
ഉത്തർപ്രദേശിൽ ക്രിസ്മസിന് സ്കൂളുകൾക്ക് നല്കുന്ന അവധി ഉൾപ്പടെ നിഷേധിക്കുകയും പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാൻ നിർദ്ദേശം നല്കുകയും ചെയ്യുക വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി വ്യക്തമാക്കി കഴിഞ്ഞു.
ജബൽപൂർ, ഡൽഹി, ഛത്തീസ്ഗഢ്, ഒഡീഷ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണകൂടത്തിന്റെ പൂർണ്ണമായ ഒത്താശയോടെ സംഘപരിവാർ ഗുണ്ടകൾ ക്രിസ്ത്യാനികളെ സംഘടിതമായി ആക്രമിക്കുകയാണ്.
മധ്യപ്രദേശിലെ ജബൽപൂരിൽ ഹവാബാഗ് കോളേജിന് സമീപം കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് ഉച്ചഭക്ഷണ പരിപാടി ബജറംങ്ദൾ പ്രവർത്തകർ തടഞ്ഞു.
മതപരിവർത്തനത്തിനാണോ വേശ്യാവൃത്തിക്കാണോ വന്നതെന്ന് കുട്ടികളോട് ബിജെപി നേതാക്കൾ ചോദിക്കുന്ന വീഡിയോ പുറത്തുവന്നു.
ഡൽഹി ബദൽപൂരിൽ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംങ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും, ആഘോഷങ്ങൾ വീട്ടിലിരുന്നു മതിയെന്ന് പറയുകയും ചെയ്തു.
ഹരിദ്വാറിലെ ഗംഗാതീരത്തുള്ള യുപി ടൂറിസം വകുപ്പിന്റെ ഹോട്ടലിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി. 'ഗംഗാ സഭ' എന്ന പുരോഹിത സംഘടന ആഘോഷം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി.
പാലക്കാട് കുട്ടികളുടെ ഒരു കരോൾ സംഘത്തെയും ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു. തിരുവനന്തപുരത്ത് കരോൾ ഗാനത്തിന് പകരം ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ് രംഗത്ത് വന്നതും അതിന് കഴിയാതെ വന്നതോടെ കോർപറേഷൻ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പ്രവർത്തകർ ഗണഗീതം ആലപിക്കുന്നതും നമ്മൾ കണ്ടതാണ്.
ആട്ടിന്തോലിട്ട ചെന്നായ്ക്കളെ പോലെ വ്യാജ ക്രൈസ്തവ സ്നേഹവുമായി ഓരോ ക്രിസ്മസിനും വിശ്വാസികളെ തേടിയെത്തിയിരുന്നവരുടെ തനിനിറമാണ് പുറത്ത് വരുന്നത്.
അവരുടെ വിഷവും വിദ്വേഷവുമാണ് ഈ ക്രിസ്മസ് കാലത്ത് ബിജെപി നൽകുന്ന സമ്മാനം. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ചെറുത്ത് നിൽക്കുക തന്നെ വേണമെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us