ഇന്ത്യയും അമേരിക്കുയും തമ്മില്‍ വ്യാപാര യുദ്ധം.. ട്രംപിന്റെ ശത്രു മസ്‌ക് വിലക്ക് മറികടന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്തുമോ ? അതോ ഇന്ത്യന്‍ വിപണി ചൈനീസ് കമ്പനിയായ ബിവൈഡി കൊണ്ടുപോകുമോ ?

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു മസ്‌ക്. എന്നാല്‍, അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയിലാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ സാധ്യത തേടിയുള്ള മസ്‌കിന്റെ വരവ് ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

New Update
narendra modi elon musk donald trump

കോട്ടയം: ഇന്ത്യാ - അമേരിക്കാ വ്യപാര യുദ്ധം കൂടുതല്‍ സങ്കീര്‍ണതകളിലേക്കു നീങ്ങുകയാണ്. ഇന്ത്യയിലെ ഫാര്‍മ പ്ലാന്റുകള്‍ ഉടന്‍ തന്നെ അമേരിക്കയിലേക്കു മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്നാണു ട്രംപിന്റെ താക്കീത്. അല്ലാത്തപക്ഷം, കടുത്ത ഭവിഷത്തുകള്‍ നേരിടേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.

Advertisment

പല വന്‍കിട കമ്പനികളെയും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നു ട്രംപ് വിലക്കാറുണ്ട്. താരിഫ് യുദ്ധത്തിനു മുന്‍പു തന്നെ ആപ്പിളിനെയും ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെയുമാണു ട്രംപ് വിരട്ടി നിര്‍ത്തിയത്.


എന്നാല്‍, ട്രംപിന്റെ ഭീഷണികളെ മറികടന്നു യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള കടന്നവരിനൊരുങ്ങുകയാണ്. ഡല്‍ഹി ഷോറൂമിന്റെ ഉദ്ഘാടനം ഇന്നു നടക്കും. മുംബൈയില്‍ കഴിഞ്ഞമാസം ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നിരുന്നു.


ഇന്ത്യ-യു.എസ് തീരുവ യുദ്ധം നടക്കുന്നതിനിടെയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യന്‍ മോഹങ്ങള്‍ വിപുലമാക്കുന്നതെന്നതു ശ്രദ്ധേയമാണ്. എന്നാല്‍, ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നുള്ള പിന്മാറ്റം ടെസ്ല ഇതുവരെ മാറ്റിയിട്ടില്ല.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു മസ്‌ക്. എന്നാല്‍, അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയിലാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ സാധ്യത തേടിയുള്ള മസ്‌കിന്റെ വരവ് ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

എന്നാല്‍, ചൈനീസ് വൈദ്യുത വാഹന കമ്പനിയായ ബി.വൈ.ഡി ഇന്ത്യയില്‍ നിക്ഷേപത്തിനായി നീക്കം നടത്തുന്നുണ്ട്. ചൈനീസ് ബന്ധമുള്ളതിനാല്‍ നേരിട്ടുള്ള നിക്ഷേപത്തോട് കേന്ദ്രത്തിനു താല്‍പര്യം കുറവായിരുന്നു.


ഇന്ത്യ-യു.എസ് വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരുമാനം കാത്തിരിക്കുകയാണു ബി.വൈ.ഡി. മുന്‍പു ദക്ഷിണേന്ത്യയില്‍ 85,000 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ താല്‍പര്യത്തോട് കേന്ദ്രം നോ പറയുകയായിരുന്നു.


ഇന്ത്യ- അമേരിക്കാ വ്യാപാര യുദ്ധം തുടര്‍ന്നാല്‍  ബി.വൈ.ഡിക്കു ഇന്ത്യ യസ് പറഞ്ഞേക്കും. ടെസ്ലയെ വെല്ലാന്‍ പോന്ന ഒരേയൊരു രാജ്യാന്തര ഇവി വാഹന ബ്രാന്‍ഡായി ബിവൈഡി മാറി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ടെസ്ലയെക്കാള്‍ കൂടുതല്‍ ഡിമാന്‍ഡും ബിവൈഡിക്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Advertisment