ചിപ്‌സ് പാക്കറ്റുകളിൽ കഞ്ചാവു കടത്തൽ. മലയാളി യുവതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 

New Update
images(69)

കോയമ്പത്തൂർ: 3 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്.

Advertisment

കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ശനിയാഴ്ച യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 


മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 


6 ചിപ്‌സ് പാക്കറ്റുകളിലായി 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. 

ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിൽ നിന്ന് പിടികൂടിയത്. ഓസ്‌ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 

യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.