/sathyam/media/media_files/2026/01/07/1423935-untitled-1-2026-01-07-13-27-37.webp)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഓപിയിൽ പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.
മൂന്ന് ആര്‍ഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ഉച്ചയ്ക്ക് 1.35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്.
മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യം.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ഇതിന്‍റെ ഉറവിടം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us