നവജാത ശിശുവിൻ്റെ കൊലപാതകം; അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ

ചിന്നാട്ടി ഗ്രാമത്തില്‍ താമസിക്കുന്ന സുരേഷിനും ഭാര്യ ഭാരതിക്കും അഞ്ച് വയസ്സും നാല് വയസ്സും പ്രായമുള്ള രണ്ട് പെണ്‍മക്കളും അഞ്ച് മാസം പ്രായമുള്ള ഒരു മകനുമുണ്ട്.

New Update
Untitled

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നവജാതശിശുവിന്റെ കൊലപാതകത്തില്‍ യുവതിയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.

Advertisment

ഭാര്യയും അവരുടെ ലെസ്ബിയന്‍ പങ്കാളിയും ചേര്‍ന്ന് 5 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി 38 വയസ്സുള്ള ഒരാള്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് പോലീസ് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു, അന്വേഷണം തുടരുകയാണ്.

ചിന്നാട്ടി ഗ്രാമത്തില്‍ താമസിക്കുന്ന സുരേഷിനും ഭാര്യ ഭാരതിക്കും അഞ്ച് വയസ്സും നാല് വയസ്സും പ്രായമുള്ള രണ്ട് പെണ്‍മക്കളും അഞ്ച് മാസം പ്രായമുള്ള ഒരു മകനുമുണ്ട്.


'നവംബര്‍ 5 ന് കുട്ടി പെട്ടെന്ന് ബോധംകെട്ടു വീണു. കേളമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. പിന്നീട് കുടുംബം കുട്ടിയെ സംസ്‌കരിച്ചു.' -സുരേഷ് പറഞ്ഞു.


സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സുരേഷിന് ഭാര്യയില്‍ സംശയം തോന്നി. ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോട്ടോകള്‍, ചാറ്റുകള്‍, ശബ്ദ സന്ദേശങ്ങള്‍ എന്നിവ കണ്ടെത്തിയതായി പറയപ്പെടുന്നു. ഉടന്‍ തന്നെ അദ്ദേഹം കേളമംഗലം പോലീസില്‍ വിവരം അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭാരതി സുമിത്ര എന്ന സ്ത്രീയുമായി ബന്ധത്തിലായിരുന്നു. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം, അവരുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു, ഇത് ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചു. ഈ പിരിമുറുക്കം കാരണം, ഭാരതി തന്റെ 5 മാസം പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് ആരോപണം.

Advertisment