ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ മജല്‍ട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്

ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് സംഘത്തിലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

New Update
army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ മജല്‍ട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 

Advertisment

ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് സംഘത്തിലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മജല്‍ട്ട മേഖലയിലെ സോന്‍ ഗ്രാമത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നടന്നത്.

സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആര്‍പിഎഫിന്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. 

തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.

ഇതോടെ സൈനികരും തിരിച്ചടിച്ചു. കൂടുതല്‍ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Advertisment