Advertisment

മദ്യനയ അഴിമതി കേസ്: ജയിലില്‍ കഴിയുന്ന കെ കവിതയ്‌ക്ക് പിന്തുണ അറിയിച്ച് കെടിആറും ഹരീഷ്‌റാവു മുലാഖത്തും

വേനലവധി കഴിഞ്ഞ് ഈ മാസം എട്ടിന് സുപ്രീം കോടതി പുനഃരാരംഭിക്കുന്നതിനാൽ അന്നേദിവസം ഹർജി നൽകാനാണ് തീരുമാനം.

New Update
ED Charge sheet Against K Kavitha

ഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കെ കവിതയ്‌ക്ക് പിന്തുണ അറിയിച്ച് കെടി രാമറാവുവും, ഹരീഷ്‌റാവു മുലാഖത്തും.

Advertisment

ഇന്നലെ ഇരുവരും തിഹാദ് ജയിലിൽ എത്തി കവിതയുമായി കൂടിക്കാഴ്‌ച നടത്തി. ജാമ്യാപേക്ഷകൾ റദ്ദാക്കി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട ഹർജിയെ കുറിച്ച് അവർ കവിതയുമായി ചർച്ച ചെയ്‌തു.

വേനലവധി കഴിഞ്ഞ് ഈ മാസം എട്ടിന് സുപ്രീം കോടതി പുനഃരാരംഭിക്കുന്നതിനാൽ അന്നേദിവസം ഹർജി നൽകാനാണ് തീരുമാനം.

അതുവരെ ഇരുവരും ഡൽഹിയിൽ താമസിച്ച് അഭിഭാഷകരുമായി ചർച്ച നടത്തും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ജാമ്യം ഉടൻ ലഭിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മദ്യനയ അഴിമതി കേസിലെ ക്രമക്കേടുകൾക്കെതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി റൂസ് അവന്യൂ കോടതി ഈ മാസം 18 വരെ നീട്ടിയിരുന്നു.

ജഡ്‌ജി കാവേരി ബവേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കവിതയുടെ കസ്‌റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിച്ചതിനാലാണ് വിസി അവരെ തിഹാദ് ജയിലിൽ നിന്ന് ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയത്.

Advertisment