ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ

2017 ലെ ഉന്നാവോ ബലാത്സംഗ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുകള്‍ പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് സിബിഐ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവും ജാമ്യവും താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ഹര്‍ജി നല്‍കി. 

Advertisment

2017 ലെ ഉന്നാവോ ബലാത്സംഗ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുകള്‍ പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് സിബിഐ അറിയിച്ചു.


ജീവപര്യന്തം തടവ് സസ്‌പെന്‍ഡ് ചെയ്ത ശേഷം സെന്‍ഗാറിന് ജാമ്യം നല്‍കിയ ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ സിബിഐ തീരുമാനിച്ചു.


2017ലെ ഉന്നാവ് ബലാത്സംഗ കേസില്‍ പുറത്താക്കപ്പെട്ട ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നേരത്തെ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഞ്ജലെ പട്ടേലും പൂജ ശില്‍പ്കറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം. സെന്‍ഗാര്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ തുടരണമെന്ന് വിചാരണ കോടതി നിരീക്ഷിച്ചത് പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവര്‍ വാദിച്ചു.

Advertisment