New Update
/sathyam/media/media_files/2025/12/23/kuldeep-2025-12-23-16-56-37.jpg)
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം കടുക്കുന്നു.
Advertisment
ജന്തർമന്ദറിൽ അതിജീവിതയ്ക്കും മാതാവിനുമൊപ്പം നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിയത്. ഇതിനിടെ അതിജീവിതയുടെ അമ്മ കുഴഞ്ഞു വീണു.
പിന്നാലെ സമരം അവസാനിപ്പിച്ച് അതിജീവിതയും മാതാവും മടങ്ങി.
ബിജെപിക്കും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തിയത്.
നീതി ലഭിക്കണം എന്നും സുപ്രീംകോടതിയിൽ വിശ്വാസമുണ്ടെന്നും സുരക്ഷ വേണമെന്നും അതിജീവിത പറഞ്ഞു.
ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ അതിജീവിതയുടെ മാതാവ്, നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും സിബിഐ സുപ്രീംകോടതിയെ സമീപിച്ചത് നല്ല കാര്യമെന്നും പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us