അപകടം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം. സര്‍ക്കാര്‍ വിഐപികളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു

New Update
kumbamla Untitledmahajum

പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

അപകടം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിഐപികളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി ദുരിതബാധിത കുടുംബങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും ആഹ്വാനം ചെയ്തു. 


കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സര്‍ക്കാരിന്റേത് പാതിവെന്ത ക്രമീകരണങ്ങളാണ് എന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. ബിജെപിയുടെ ദുര്‍ഭരണമാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി


ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും ഇത്തരത്തില്‍ ക്രമീകരണങ്ങളില്‍ വീഴ്ച പറ്റുന്നത് അപലപനീയമാണ് എന്നും ഖാര്‍ഗെ പറഞ്ഞു. 

Advertisment