ഡല്‍ഹി: മഹാകുംഭ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടകയിലെ ബെലഗാവി സ്വദേശികളാണ്. 50 കാരിയായ ജ്യോതി ഹത്രാവത്തും 24 വയസ്സുള്ള മകള്‍ മേഘ ഹത്രാവത്തും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തിക്കിലും തിരക്കിലും പെട്ട് മരണപ്പെടുന്നതിന് മുമ്പ് ജനുവരി 28 ന് മേഘ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു
വലിയ തിരക്ക് കാരണം കുംഭമേളയ്ക്ക് പോകരുതെന്ന് ആളുകളോട് ഈ വീഡിയോയില്‍ യുവതി അഭ്യര്‍ത്ഥിച്ചിരുന്നു.
ഞങ്ങള്‍ കുംഭമേളയിലാണ്. ഇവിടെ നല്ല തിരക്കാണ്, കഴിയുമെങ്കില്‍ ആരും ഇങ്ങോട്ട് വരാതിരിക്കുക. നിങ്ങള്‍ വന്നാല്‍ ദയവായി ശ്രദ്ധിക്കുകയും വേണം. യുവതി വീഡിയോയില്‍ പറയുന്നു.
ജ്യോതിയും മകള്‍ മേഘയും ജനുവരി 26നാണ് പ്രയാഗ്രാജിലേക്ക് പുറപ്പെട്ടച്. തിക്കിലും തിരക്കിലും പെട്ട് ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു
അരുണ്‍ കോപാര്‍ഡെ (61 വയസ്സ്), മഹാദേവി ബവനൂര്‍ (48 വയസ്സ്) എന്നിവരാണ് ബെലഗാവി ജില്ലയില്‍ നിന്ന് മരിച്ച മറ്റ് രണ്ട് പേര്‍.
അപകടത്തില്‍ അരുണ്‍ കോപാര്‍ഡെയുടെ ഭാര്യ കാഞ്ചനയ്ക്കും സരോജിനി നടുവിനഹള്ളിക്കും പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ തന്നെ ചവിട്ടിമെതിക്കുകയും തന്റെ മുകളിലൂടെ നടക്കുകയുമായിരുന്നുവെന്ന് സരോജിനി പറഞ്ഞു.