ഡല്‍ഹി: സംഗമ പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതിന് പിന്നാലെ മഹാ കുംഭമേള പ്രദേശം വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചു.
വിവിഐപി പാസുകളും റദ്ദാക്കി. ഭക്തരുടെ സുഗമമായ സഞ്ചാരത്തിനായി മേളയിലേക്കുള്ള റോഡുകള്‍ വണ്‍വേ ആക്കി.
ബുധനാഴ്ച മൗനി അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്താന്‍ ദശലക്ഷക്കണക്കിന് ഭക്തര്‍ തിരക്കുകൂട്ടിയതോടെയാണ് അപകടം ഉണ്ടായത്. 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ദുരന്തത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ്രാജ്, കൗശാമ്പി, വാരണാസി, അയോധ്യ, മിര്‍സാപൂര്‍, ബസ്തി, ജൗന്‍പൂര്‍, ചിത്രകൂട്, ബന്ദ, അംബേദ്കര്‍നഗര്‍, പ്രതാപ്ഗഡ്, സന്ത് കബീര്‍ നഗര്‍, ഭാദോഹി, റായ് ബറേലി, ഗോരഖ്പൂര്‍ തുടങ്ങി നിരവധി ജില്ലകളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി രാത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
അതിര്‍ത്തിയിലെ ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്രയാഗ്രാജില്‍ നിന്നുള്ള മടക്കയാത്ര തടസ്സമില്ലാതെ തുടരുന്നതിനും അതിര്‍ത്തി പോയിന്റുകളില്‍ ഹോള്‍ഡിംഗ് ഏരിയകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചു.