പ്രയാഗ്രാജ്: ജനുവരി 29-ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകരുടെ മരണത്തിന് കാരണമായ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം.
സംഭവദിവസം തിക്കിലും തിരക്കിലും പെട്ട സംഗം നോസ് പ്രദേശത്ത് സജീവമായിരുന്ന 16,000-ത്തിലധികം മൊബൈല്‍ നമ്പറുകളുടെ ഡാറ്റ വിശകലനം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ ആ നമ്പറുകളില്‍ പലതും നിലവില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് കണ്ടെത്തി
കണ്‍ട്രോള്‍ റൂമില്‍ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിയല്‍ ആപ്പ് വഴി സംശയിക്കുന്നവരെ തിരിച്ചറിയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വസന്തപഞ്ചമി ദിനത്തില്‍ തിങ്കളാഴ്ച രാവിലെ നടക്കാനിരിക്കുന്ന മൂന്നാമത്തെ അമൃത് സ്‌നാനിന് മുന്നോടിയായി കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
നാലാമത്തെ മഹാ സ്‌നാനം ഫെബ്രുവരി 12 ന് മാഘ പൂര്‍ണിമയില്‍ നടക്കും. അവസാനത്തേത് ഫെബ്രുവരി 26 ന് മഹാ ശിവരാത്രിയില്‍ നടക്കും.