/sathyam/media/media_files/2025/03/28/ppUzTSf71Swy4ybhkLPi.jpg)
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കെതിരായ രാജ്യദ്രോഹി പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര.
കോമഡി ഷോയ്ക്ക് ശേഷം നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് സിസ്റ്റം വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഈ വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് കാമ്രയുടെ അഭിഭാഷകന്‍ വി സുരേഷ് ആവശ്യപ്പെട്ടു. കോടതി അത് ബോര്‍ഡിന്റെ അവസാനം വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
തനിക്കെതിരായ ആരോപണങ്ങളില്‍ താന്‍ നിരപരാധിയാണെന്നും, ഈ വിഷയത്തില്‍ തന്നെ തെറ്റായി കെട്ടിച്ചമയ്ക്കുകയാണെന്നും കാമ്ര പറഞ്ഞു.
ഒരു കലാകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം മാത്രം വിനിയോഗിച്ചതിന് തന്നെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും സെന്‍സര്‍ ചെയ്യാനും വേണ്ടിയാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us