മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെയെ കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കും ശിവസേന (യുബിടി) നേതാവ് സുഷമ അന്ധാരെയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ മഹാരാഷ്ട്ര നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി തീരുമാനിച്ചു.
ബിജെപി എംഎല്‍സി പ്രസാദ് ലാഡിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ തീരുമാനം എടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കുമെന്ന് പ്രസാദ് അറിയിച്ചു. നോട്ടീസ് കരട് നിയമ-നീതിന്യായ വകുപ്പിന് അയച്ചിട്ടുണ്ട്; പോലീസ് കമ്മീഷണര്‍ മുഖേന കുനാലിനും സുഷമയ്ക്കും നോട്ടീസ് അയക്കും.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ, കുനാല്‍ കമ്രയുടെ 'പാരഡി' ഗാനത്തില്‍ ഷിന്‍ഡെയെ അപമാനിച്ചതായും, സുഷമ അന്ധാരെ കമ്രയെ പിന്തുണച്ച് നിയമസഭയെ അവഹേളിക്കുന്ന ഭാഷ ഉപയോഗിച്ചതായും ബിജെപി എംഎല്‍സി പ്രവീണ്‍ ദാരേക്കര്‍ അവകാശലംഘന നോട്ടീസ് സമര്‍പ്പിച്ചിരുന്നു.