Advertisment

ജമ്മു കശ്‌മീരില്‍ ഇരട്ട ഏറ്റുമുട്ടല്‍; രണ്ടിടങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

മേഖലയില്‍ വച്ച് സൈന്യത്തിന്‍റെ വെടിയേറ്റ മൂന്ന് ഭീകരവാദികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

New Update
jammu Untitleddel

ശ്രീനഗര്‍: വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

Advertisment

ജില്ലയിലെ മച്ചിൽ, താങ്ധർ എന്നി അതിർത്തി പ്രദേശങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്.

മേഖലയില്‍ വച്ച് സൈന്യത്തിന്‍റെ വെടിയേറ്റ മൂന്ന് ഭീകരവാദികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് സൈന്യം മച്ചിലിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.

 രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ റൈഫിള്‍സിന്‍റെയും ഇൻഫൻട്രി ബ്രിഗേഡിലെയും സൈനികരാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പരിശോധനയില്‍ മേഖലയില്‍ തീവ്രവാദികളുടെ നീക്കം കണ്ടെത്തുകയായിരുന്നു.

 

Advertisment