മുംബൈയിലെ കുര്‍ള മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം, 15ഓളം അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു

15ഓളം അഗ്‌നിശമന സേനാ വാഹനങ്ങള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി തീയണച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

New Update
kurla Untitledmanmohan

മുംബൈ: മുംബൈയിലെ കുര്‍ള മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കുര്‍ളയിലെ വാജിദ് അലി കോമ്പൗണ്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.

Advertisment

15ഓളം അഗ്‌നിശമന സേനാ വാഹനങ്ങള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി തീയണച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


സക്കിനാകയിലെ ഖൈരാനി റോഡിലെ ഇന്ത്യ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തെ ലെവല്‍-3 തീപിടുത്തമായാണ് രേഖപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു


രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു നില കെട്ടിടത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍.

Advertisment