/sathyam/media/media_files/2025/10/24/kurnool-bus-accident-2025-10-24-14-57-06.jpg)
ഹൈദരാബാദ്: വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേരാണ് വെന്തുമരിച്ചത്.
41 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഒരു ബൈക്ക് യാത്രക്കാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുലര്‍ച്ചെയാണ് ബസ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് ബസിനടിയില്‍ കുടുങ്ങി മുന്നോട്ടു നീങ്ങി. ഇതിനിടെ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുകയായിരുന്നെന്ന് പോലീസ് പറയുന്നു.
മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. ചിലര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെട്ടു.
രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ടു കുട്ടികളും ഡ്രൈവറും സഹ ഡ്രൈവറും ക്ലീനറും തീയില്‍ നിന്നു രക്ഷപ്പെട്ടു.
സമഗ്രമായ അന്വേഷണത്തിനും ഉള്‍പ്പെട്ട എല്ലാവരുടെയും തിരിച്ചറിയലിനും ശേഷമേ മരിച്ചവരുടെയും രക്ഷപ്പെട്ടവരുടെയും കൃത്യമായ എണ്ണം അറിയാന്‍ കഴിയൂ എന്ന് കര്‍ണൂല്‍ റേഞ്ച് ഡിഐജി കോയ പ്രവീണ്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us