ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബര്‍ 21, 22 തിയ്യതികളില്‍ കുവൈത്ത് സന്ദര്‍ശിക്കും. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലേക്ക് ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്.
കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോഡി കുവൈത്ത് സന്ദര്‍ശിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധങ്ങളാണുള്ളതെന്നും പ്രത്യേക ബ്രീഫിംഗില്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി പറഞ്ഞു.
2023- 24 വര്‍ഷത്തില്‍ 10 ബില്യണ്‍ യു എസ് ഡോളറിലധികം ഉഭയകക്ഷി വ്യാപാരം നടത്തുന്ന കുവൈത്തിന്റെ മികച്ച വ്യാപാര പങ്കാളികളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര പങ്കാളികളുടെ പട്ടികയില്‍ ഇന്ത്യയും
ബയാന്‍ കൊട്ടാരത്തില്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ കുവൈത്ത് സ്വീകരിക്കുക. കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
തുടര്‍ന്ന് കുവൈത്ത് പ്രധാനമന്ത്രിയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തും. അതിന് ശേഷം ബഹുമാനാര്‍ഥം കിരീടാവകാശി വിരുന്നൊരുക്കും.