ഡൽഹി: കേന്ദ്രഭരണപ്രദേശ മായ ലഡാക്കിൽ പുതിയ സംവരണനയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
ലഡാക്കിലെ സ്ഥാപനങ്ങളിൽ 85 ശതമാനം ജോലി തദ്ദേശീയർക്ക് സംവരണം ചെയ്തും ലഡാക്ക് ആട്ടോണമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്തുമാണ് പുതിയ ഉത്തരവുകൾ.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ലഡാക്കിൻ്റെ ഭാഷയും സംസ്കാരവും ഭൂമിയും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലഡാക്കിലെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് കേന്ദ്രമന്ത്രി നിത്യാനന്ദറായിയുടെ നേതൃത്വത്തിൽ ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 2023ൽ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.
ഈ സമിതി വിവിധ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊ ടുവിലാണ് പുതിയ തീരുമാനം. പുതിയ നിയമപ്രകാരം 15 വർഷം കേന്ദ്രഭരണപ്രദേശത്ത് താമസിച്ചവരെയും ഏഴു വർഷം ലഡാക്കിൽ പഠിക്കുകയും പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ പരീക്ഷ എഴുതുകയോ ചെയ്തവരെയും തദ്ദേശവാസികളായി കണക്കാക്കും.
പത്തു വർഷം ലഡാക്കിൽ സേവനമനുഷ്ഠിച്ച കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കൾ, പത്തു വർഷം സേവനമനുഷ്ഠിച്ച സിവിൽ സർവീസ് ഓഫിസർമാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, കേന്ദ്രസർക്കാരിൻ്റെ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുമേഖലാ ബാ ങ്കുകൾ, കേന്ദ്രസർവകലാശാല കൾ, കേന്ദ്രസർക്കാരിന്റെ ഗവേഷണസ്ഥാപനങ്ങൾ, ഭരണഘടനാസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവരെയും തദ്ദേശീയരായി കണക്കാക്കമെന്ന് ഉത്തരവിൽ പറയുന്നു.