മഞ്ഞുരുകുമ്പോൾ തെളിയുന്ന തലയോട്ടികൾ; ഹിമാലയത്തിലെ 'അസ്ഥികൂട തടാകം' ഇന്നും നീങ്ങാത്ത നിഗൂഢത!

ഈ പ്രദേശം അങ്ങേയറ്റം തണുപ്പുള്ളതായതിനാല്‍ പല അസ്ഥികൂടങ്ങളിലും ഇന്നും മാംസത്തിന്റെയും രോമങ്ങളുടെയും അവശിഷ്ടങ്ങള്‍ നശിക്കാതെ അവശേഷിക്കുന്നു

New Update
Untitled

ഡല്‍ഹി: സാഹസികതയും നിഗൂഢതയും ഒരുപോലെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഹിമാലയത്തില്‍ ഇതിലും മികച്ച ഒരിടം കണ്ടെത്താനായെന്നു വരില്ല.

Advertisment

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍, സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം ലോകമെമ്പാടും അറിയപ്പെടുന്നത് 'അസ്ഥികൂട തടാകം' എന്നാണ്. നീലജലത്തിന് പകരം തടാകത്തിന്റെ തീരത്ത് ചിതറിക്കിടക്കുന്ന നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങളാണ് ഇവിടത്തെ പ്രത്യേകത.


1942-ല്‍ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാര്‍ഡാണ് ഈ അസ്ഥികൂടങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ജാപ്പനീസ് സൈനികരുടേതാകാം ഈ അവശിഷ്ടങ്ങള്‍ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകളില്‍ തെളിഞ്ഞത് മറ്റൊന്നാണ്.

ഈ അസ്ഥികൂടങ്ങള്‍ക്ക് ഏകദേശം 1,200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് (എ.ഡി. 850) ഗവേഷകര്‍ കണ്ടെത്തി. അസ്ഥികൂടങ്ങളുടെ തലയിലും തോളിലും വലിയ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും ആയുധം കൊണ്ടുള്ള മുറിവുകളല്ല ഇതെന്നും ആകാശത്തുനിന്ന് അതിശക്തമായി വീണ ഗോളാകൃതിയിലുള്ള വസ്തുക്കള്‍ ഏറ്റുവാങ്ങിയ ആഘാതമാണെന്നും പഠനങ്ങള്‍ പറയുന്നു.


നാടോടിക്കഥകള്‍ പ്രകാരം, പണ്ട് ഇവിടെയെത്തിയ ഒരു സംഘം ആളുകള്‍ കടുത്ത പ്രകൃതിക്ഷോഭത്തില്‍പ്പെടുകയും വലിയ ആലിപ്പഴ വീഴ്ചയില്‍ കൊല്ലപ്പെടുകയുമായിരുന്നു. ക്രിക്കറ്റ് പന്തിന്റെ വലുപ്പമുള്ള ആലിപ്പഴങ്ങള്‍ തലയില്‍ പതിച്ചാണ് ഇവര്‍ മരിച്ചതെന്ന് ശാസ്ത്രജ്ഞരും ഭാഗികമായി ശരിവെക്കുന്നു.


ഈ പ്രദേശം അങ്ങേയറ്റം തണുപ്പുള്ളതായതിനാല്‍ പല അസ്ഥികൂടങ്ങളിലും ഇന്നും മാംസത്തിന്റെയും രോമങ്ങളുടെയും അവശിഷ്ടങ്ങള്‍ നശിക്കാതെ അവശേഷിക്കുന്നു എന്നത് അത്ഭുതകരമാണ്.

Advertisment