ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/05/11/XicRDAMH3HrZWEDscz1F.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ ട്രക്ക് ഡ്രൈവറുടെ മരണത്തിൽ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം തീർത്ത് ഗ്രാമവാസികൾ.
Advertisment
ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ചോളപ്പാടത്ത് നിന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജഹാംഗഞ്ച് പോലീസ് സ്റ്റേഷനിലേക്കാണ് ഗ്രാമവാസികൾ ഡ്രൈവറുടെ മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവിശി. പ്രകോപിതരായ ജനക്കൂട്ടം പോലീസിനു നേരെ കല്ലേറ് നടത്തി.
മരിച്ചയാളുടെ പിതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.