/sathyam/media/media_files/2025/10/13/lalu-prasad-yadav-2025-10-13-12-16-48.jpg)
ഡല്‍ഹി: ബിഹാറിലെ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ്, മുന്‍ മുഖ്യമന്ത്രിയും ലാലു യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി എന്നിവര്‍ക്കെതിരെ അഴിമതി കേസില്‍ ഡല്‍ഹി കോടതി കുറ്റം ചുമത്തി. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും വിചാരണ നേരിടേണ്ടിവരും.
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും ലാലു യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇന്ന് റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാലു യാദവും തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരല്ലെന്ന് വാദിച്ചു; കേസ് 'തെറ്റാണെന്ന്' റാബ്‌റി ദേവി പറഞ്ഞു.
2004 മുതല്‍ 2009 വരെ ലാലു യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാറുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്.
ബിഎന്‍ആര്‍ റാഞ്ചി, ബിഎന്‍ആര്‍ പുരി എന്നീ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാര്‍ സുജാത ഹോട്ടലിന് നല്‍കിയെന്നാണ് ആരോപണം. ഈ ഇടപാടിന് പകരമായി ലാലു യാദവ് ഒരു ബിനാമി കമ്പനി വഴി മൂന്ന് ഏക്കര്‍ ഭൂമി കൈപ്പറ്റിയതായി സിബിഐ ആരോപിച്ചു.