അനുഷ്‌ക യാദവുമായുള്ള ബന്ധത്തെക്കുറിച്ച് വിവാദമായ പോസ്റ്റിട്ടു. പിന്നാലെ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ്

അനുഷ്‌ക യാദവുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് തേജ് പ്രതാപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം.

New Update
lalu prasad yadav

ഡല്‍ഹി: കാമുകി അനുഷ്‌ക യാദവുമായുള്ള ബന്ധത്തെക്കുറിച്ച് വിവാദമായ പോസ്റ്റിട്ട പിന്നാലെ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ്. മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Advertisment

അനുഷ്‌ക യാദവുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് തേജ് പ്രതാപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം.


കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ബന്ധത്തിലാണെന്നും പിന്നീട് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഫോട്ടോകള്‍ എഡിറ്റ് ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.


വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള പാര്‍ട്ടിയുടെ കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും തേജ് പ്രതാപിന്റെ പെരുമാറ്റം കുടുംബ മൂല്യങ്ങള്‍ക്കോ പാരമ്പര്യങ്ങള്‍ക്കോ അനുസൃതമല്ലെന്നും ലാലു പ്രസാദ് കൂട്ടിച്ചേര്‍ത്തു.