/sathyam/media/media_files/2025/11/15/rohini-acharyajpg_1763203696172-2025-11-15-16-52-08.webp)
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നയിച്ച പ്രതിപക്ഷ മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയിലും ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പൊട്ടിത്തെറി.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ പ്രഖ്യാപനമാണ് ഭിന്നതയുടെ വ്യാപ്തി വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് രോഹിണി ആചാര്യയുടെ പ്രഖ്യാപനം.
രാഷ്ട്രീയം ഉപേക്ഷിക്കുകയും കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നുവെന്നാണ് രോഹിണിയുടെ പ്രതികരണം. ആര്‍ജെഡി വിമത നേതാവായ സഞ്ജയ് യാദവിന്റെയും ഭര്‍ത്താവ് റമീസിന്റെയും ഉപദേശപ്രകാരമാണ് നടപടിയെന്നും രോഹിണി പറയുന്നു.
ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്... എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു. എന്നും രോഹിണി ആചാര്യ എക്‌സ് പോസ്റ്റില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us