New Update
/sathyam/media/media_files/2025/08/30/untitled-2025-08-30-09-37-44.jpg)
ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബദര്‍ മഹോറില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Advertisment
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
മഹോറിലെ ബാഡര്‍ ഗ്രാമത്തില്‍ കനത്ത മഴ പെയ്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വീടിന്റെ ഉടമയായ നസീര്‍ അഹമ്മദിനെയും ഭാര്യയെയും അഞ്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളെയുമാണ് കാണാതായിരിക്കുന്നത്. ഇവരാണ് മരണപ്പെട്ടതെന്നാണ് വിവരം.