ചണ്ഡീഗഡ്: ജലന്ധറില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു.
കൊലപാതകം, കൊള്ളയടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ നിന്ന് മൂന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് പിന്തുടരുന്നതിനിടെ പ്രതികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസ് തിരിച്ചടിച്ചു. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ കൊള്ളയടിക്കല്‍, കൊലപാതകം, ആയുധ നിയമം, എന്‍ഡിപിഎസ് ആക്റ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.