/sathyam/media/media_files/2025/06/02/MuOyCPS5JzxVtQmx1wmQ.jpg)
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമിൽ ഇടത് പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കും.
126 അംഗ അസം നിയമ സഭയിൽ സിപിഐ (എം) ന് ഒരംഗം മാത്രമാണുള്ളത്. സിപിഐ (എം), സിപിഐ, സിപിഐ (എം.എൽ) തുടങ്ങിയ ഇടത് പാർട്ടികൾ കോൺഗ്രസ് സഖ്യത്തിലാണ് മത്സരിക്കുക.
രയ്ജോർ ദൾ, അസം ജാതീയ പരിഷത്ത്, ജാതീയ ദൾ അസം, ആൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ് എന്നീ പാർട്ടികളും മൂന്ന് ഇടത് പാർട്ടികൾക്കൊപ്പം കോൺഗ്രസ് സഖ്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.
അതേസമയം അസമിലെ മുസ്ലീങ്ങൾക്കിടയിൽ സ്വാധീനമുള്ള ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് കോൺഗ്രസ് സഖ്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, നേരത്തെ സഖ്യത്തിൽ മത്സരിച്ച ഇരു പാർട്ടികളും പിന്നീട് പിരിയുകയായിരുന്നു.
എഐയുഡിഎഫുമായി സഖ്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും സഖ്യം സംബന്ധിച്ച ചർച്ചകൾ ഇരു പാർട്ടികളുടേയും നേതാക്കൾ തമ്മിൽ നടക്കുന്നതായാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us