Advertisment

നാഗ്പൂര്‍ റെസ്‌ക്യൂ സെന്ററില്‍ പക്ഷിപ്പനി ബാധ. രോഗം ബാധിച്ച് 3 കടുവകളും പുള്ളിപ്പുലിയും ചത്തു

മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് ഡിസംബറില്‍ ചന്ദ്രാപൂരില്‍ നിന്ന് ഗോരെവാഡയിലേക്ക് മൃഗങ്ങളെ മാറ്റിയിരുന്നു.

New Update
3 tigers and leopard die from bird flu at Nagpur rescue centre

നാഗ്പൂര്‍:  മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ഗോരെവാഡ റെസ്‌ക്യൂ സെന്ററില്‍ മൂന്ന് കടുവകളും ഒരു പുള്ളിപ്പുലിയും ഏവിയന്‍ ഫ്‌ലൂ എച്ച്5എന്‍1 വൈറസ് ബാധിച്ച് ചത്തതായി റിപ്പോര്‍ട്ട്.

Advertisment

2024 ഡിസംബര്‍ അവസാനത്തോടെയാണ് മരണങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലുടനീളം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു


മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് ഡിസംബറില്‍ ചന്ദ്രാപൂരില്‍ നിന്ന് ഗോരെവാഡയിലേക്ക് മൃഗങ്ങളെ മാറ്റിയിരുന്നു.

ഡിസംബര്‍ 20-ന് ഒരു കടുവയും ഡിസംബര്‍ 23-ന് മറ്റ് രണ്ട് കടുവകളും ചത്തു. ഇവയുടെ മരണശേഷം സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു.


ജനുവരി ഒന്നിന് ലഭിച്ച ലാബ് ഫലങ്ങളില്‍ എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ചാണ് മൃഗങ്ങള്‍ ചത്തതെന്ന് സ്ഥിരീകരിച്ചു. വൈറസിന്റെ ഉറവിടം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയായിരുന്നു


അതിനിടെ, കേന്ദ്രത്തിലുണ്ടായിരുന്ന 26 പുള്ളിപ്പുലികളെയും 12 കടുവകളെയും പരിശോധിച്ചതില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തി.

 

Advertisment