Advertisment

സത്യപ്രതിജ്ഞയ്ക്കിടെ രാഷ്ട്രപതി ഭവനില്‍ പുള്ളിപ്പുലി? വീഡിയോ വൈറലാകുന്നു

രാഷ്ട്രപതി ഭവനിലെത്തിയ ക്ഷണിക്കപ്പെടാത്ത അതിഥിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. രാഷ്ട്രപതി ഭവന്റെ ഇടനാഴിയില്‍ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന മൃഗം നടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 

New Update
Leopard

ഡല്‍ഹി; ഞായറാഴ്ചയാണ് മൂന്നാം മോദിമന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ 72 മന്ത്രിമാര്‍ക്കൊപ്പമാണ് തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശ നേതാക്കളും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാ താരങ്ങളും ഉള്‍പ്പെടെ 8,000 ത്തോളം അതിഥികള്‍ പങ്കെടുത്തു.

Advertisment

എന്നാല്‍ രാഷ്ട്രപതി ഭവനിലെത്തിയ ക്ഷണിക്കപ്പെടാത്ത അതിഥിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. രാഷ്ട്രപതി ഭവന്റെ ഇടനാഴിയില്‍ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന മൃഗം നടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 

വൈറല്‍ വീഡിയോയില്‍, പുള്ളിപ്പുലിയെന്ന് തോന്നുന്ന മൃഗം വേദിയില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ അലക്ഷ്യമായി നടക്കുന്നത് കാണാം. ബിജെപി എംപി ദുര്‍ഗ ദാസ് വേദിയില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം.

'അതൊരു പുള്ളിപ്പുലിയായിരുന്നോ? അതോ സാധാരണ പൂച്ചയോ? അതോ നായയോ?' 'ഇതൊരു പൂച്ചയാണെങ്കില്‍, കുഴപ്പമില്ല. പുള്ളിപ്പുലി ആണെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ എന്താണ് ചെയ്യുന്നത്? ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്. അതും രാഷ്ട്രപതി ഭവനില്‍. എന്നാണ് സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ പ്രതികരണം.

Advertisment