ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പുലി; 10 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പിടിയിൽ

മയക്കുവെടിവച്ചും വലകൾ ഉപയോഗിച്ചും പിടികൂടാൻ ശ്രമിക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തുവെങ്കിലും പുലി കൂടുതൽ അക്രമാസക്തമാവുകയാണ് ചെയ്തത്.

New Update
le

ദാമൻ: കേന്ദ്രഭരണപ്രദേശമായ ദാമനിൽ ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷം പിടികൂടി.

Advertisment

ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് നാനി ദാമൻ മേഖലയിലെ ബേക്കറിയിൽ പുലി കയറിയത്. 

ഉടൻ തന്നെ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 

ഇതിനിടയിൽ പുലി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടി.

മയക്കുവെടിവച്ചും വലകൾ ഉപയോഗിച്ചും പിടികൂടാൻ ശ്രമിക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തുവെങ്കിലും പുലി കൂടുതൽ അക്രമാസക്തമാവുകയാണ് ചെയ്തത്.

തുടർന്ന് മഹാരാഷ്ട്രയിലെ ദഹാനുവിൽ നിന്ന് ഒരു സംഘം എത്തി പുലിയെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. നിസാര പരിക്കേറ്റ ഒരു വനംവകുപ്പ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment