/sathyam/media/media_files/2025/10/22/leopard-2025-10-22-22-18-11.jpg)
ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.
രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.
ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി ആ​ക്ര​മി​ച്ച​ത്.
ആ​ടു​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ശ്രാ​വ​ണി​നെ കു​റ്റി​ക്കാ​ട്ടി​ൽ പ​തു​ങ്ങി​നി​ന്ന പു​ള്ളി​പ്പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കോ​ടാ​ലി കൊ​ണ്ടു മ​ര​ക്കൊ​മ്പു​ക​ൾ മു​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.
പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റെ​ങ്കി​ലും സ്വ​യം ര​ക്ഷ​യ്ക്കാ​യി ശ്രാ​വ​ൺ പു​ലി​യെ കോ​ടാ​ലികൊ​ണ്ടു അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ ക​ർ​ഷ​ക​നെ അ​ൽ​വാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം പു​ലി​യു​ടെ ജ​ഡം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കൊ​ണ്ടു​പോ​യി.
സം​ഭ​വ​ത്തി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us