കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേർ അറസ്റ്റിൽ

ഡിസംബര്‍ 29 ന് രാത്രി 8:30 ഓടെ, അമ്മയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി സുഹൃത്തായ യുവതിയെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ 25 വയസ്സുള്ള സ്ത്രീയെ കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തു. പരാതിയെ തുടര്‍ന്ന് പോലീസ് നടപടിയെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചു.

Advertisment

ഡിസംബര്‍ 30 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സ്ത്രീയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരാതിയില്‍ പറയുന്നതനുസരിച്ച്, ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം സ്ത്രീ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.


ഡിസംബര്‍ 29 ന് രാത്രി 8:30 ഓടെ, അമ്മയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി സുഹൃത്തായ യുവതിയെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി.

പുലര്‍ച്ചെ 12:30 ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി മെട്രോ ചൗക്കിന് സമീപം ഓട്ടോ ഡ്രൈവര്‍മാരെ സമീപിച്ച് യാത്രക്ക് തയ്യാറെടുത്തു. ഈ സമയത്ത് ഒരു വാന്‍ എത്തി വീട്ടിലേക്ക് ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.


പ്രതി യുവതിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ഒരു കാട്ടില്‍ വെച്ച് കുറ്റകൃത്യം നടത്തി. ഇരയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, 12 തുന്നലുകള്‍ ഇടേണ്ടിവന്നുവെന്നും പരായില്‍ പറയുന്നു.


പരാതി ലഭിച്ചയുടനെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. സംശയിക്കുന്ന രണ്ട് പേരും ഫരീദാബാദ് നിവാസികളാണ്.

Advertisment