/sathyam/media/media_files/P5PNAsoXlITM1DqhBz97.jpeg)
ചെ​ന്നൈ: വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ സിം​ഹ​ത്തെ കാ​ണാ​താ​യി. മൃ​ഗ​ശാ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഡ്രോ​ണു​ക​ളും തെ​ര്‍​മ​ല്‍ ഇ​മേ​ജിം​ഗ് കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
സ​ഫാ​രി മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ട ആ​റു വ​യ​സു​ള്ള സിം​ഹ​ത്തി​നാ​യാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.
ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ര്‍​ഘ​ട്ട ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്ന് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വ​ണ്ട​ല്ലൂ​രി​ലേ​ക്ക് എ​ത്തി​ച്ച ഷേ​രു എ​ന്ന സിം​ഹ​ത്തെ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ​മാ​യി തു​റ​ന്നു​വി​ട്ട​ത്.
രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും സിം​ഹം കൂ​ട്ടി​ലെ​ത്തും എ​ന്നാ​യി​രു​ന്നു മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക് കൂ​ട്ട​ല്‍. എ​ന്നാ​ല്‍ ഇ​തു​വ​രെ സിം​ഹം തി​രി​കെ കൂ​ട്ടി​ലേ​ക്ക് തി​രി​കെ വ​ന്നി​ല്ല.
പു​തി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ പ​രി​ച​യ​ക്കു​റ​വ് മൂ​ല​മാ​ണ് ഷേ​രു തി​രി​കെ വ​രാ​ത്ത​ത് എ​ന്നാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
മൃ​ഗ​ശാ​ല​യി​ലെ സ​ഫാ​രി പ്ര​ദേ​ശം 15 അ​ടി ഉ​യ​ര​മു​ള്ള ഇ​രു​മ്പ് ക​മ്പി​വേ​ലി കൊ​ണ്ട് ചു​റ്റ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും സിം​ഹ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.