/sathyam/media/media_files/mJqPWZUyqx6JPFSEVkgE.png)
ചെന്നൈ: തമിഴ്‌നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് സിംഹത്തെ കാണാതായ സംഭവം അധികൃതരെയും ജനങ്ങളേയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി.
ഗുജറാത്തിൽ നിന്ന് ആന്ധ്രാപ്രദേശിലെ വണ്ടലൂർ പാർക്കിലേക്ക് കൊണ്ടുവന്ന ഒരു പുതിയ ആൺ സിംഹത്തെയാണ് കാണാതായത്. ദിവസം മുഴുവൻ സഫാരി മേഖലയിൽ കഴിഞ്ഞ ശേഷം കൂട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന സിംഹം തിരിച്ചെത്തിയിരുന്നില്ല.
ചെന്നൈയുടെ പ്രാന്തപ്രദേശത്ത് ചെങ്കൽപട്ട് ജില്ലയിലെ വണ്ടല്ലൂരിലാണ് 1500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. സിംഹത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് വണ്ടലൂർ മൃഗശാല. ഇവിടെ നിന്നാണ് സിംഹത്തെ കാണാതായത്.
റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ച വൈകുന്നേരം വരെയും സിംഹം തിരിച്ചെത്താത്തതിനെ തുടർന്ന് അധികൃതർ ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു . .
ദേശീയ മൃഗ വിനിമയ പരിപാടിയുടെ കീഴിൽ ഗുജറാത്തിലെ ജുനാഗഡിലെ ചക്കർബാഗ് സുവോളജിക്കൽ പാർക്കിൽ നിന്ന് വണ്ടലൂർ പാർക്കിലേക്ക് കൊണ്ടുവന്നതാണ് ഈ പുതിയ സിംഹത്തെ.
ഈ ആഴ്ച ആദ്യം, ഈ പുതിയ സിംഹത്തെ ലയൺ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടിരുന്നു. ലയൺ സഫാരിയിൽ ആറ് സിംഹങ്ങളുണ്ട്. ഈ ആറ് സിംഹങ്ങളിൽ രണ്ടെണ്ണത്തെ മാത്രമേ സന്ദർശകർക്ക് മാറിമാറി കാണാൻ അനുവാദമുള്ളൂ. ആ സമയത്ത്, ബാക്കിയുള്ള നാല് സിംഹങ്ങളെ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതാണ് ഈ പാർക്ക്. ഇവിടെ 2400-ലധികം മൃഗങ്ങളും പക്ഷികളുമുണ്ട്. കടുവകൾ, സിംഹങ്ങൾ, കരടികൾ, ആനകൾ, ജിറാഫുകൾ, മാൻ, എരുമകൾ, നിരവധി ഇനം പക്ഷികൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് വണ്ടലൂർ മൃഗശാല.