Advertisment

രാജ്യത്ത് സ്വര്‍ണശേഖരത്തിനൊപ്പം വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

New Update
LITHIUM

ഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

Advertisment

ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇത് വേര്‍തിരിച്ചെടുക്കാന്‍ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്.

കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment