/sathyam/media/media_files/2cCXB6h23LKWLjDPPaTl.jpg)
മുംബൈ: ഐ.സി.ഐ.സി.ഐ – വീഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും ഡിവിഷൻ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു.
ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ വർഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അനധികൃതമായി അറസ്റ്റ് ചെയ്തിരുന്നു.
പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമായ അറസ്റ്റിന് കേസുണ്ടെന്ന് കാണിച്ചാണ് ഇടക്കാല നടപടിയെന്ന നിലയിൽ ഹൈക്കോടതി കൊച്ചാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എൻആർ ബോർക്കർ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്.
നിസ്സഹകരണം അറസ്റ്റിന് കാരണമാകില്ലെന്ന് കൊച്ചാറിൻ്റെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചിരുന്നു. ഇവരെ സിബിഐ അറസ്റ്റ് ചെയ്തപ്പോൾ, നിയമപ്രകാരം നിർബന്ധിതമായ ഒരു വനിതാ ഓഫീസറും ഹാജരായിരുന്നില്ല. ഒരു സ്ത്രീയായതിനാൽ അവരെ ചോദ്യം ചെയ്യാൻ സിബിഐ ഓഫീസിലേക്ക് വിളിപ്പിക്കാൻ കഴിയില്ലായിരുന്നുവെന്നും ദേശായി വാദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us