/sathyam/media/media_files/2026/02/19/1001671780-2026-02-19-14-22-02.jpg)
ലണ്ടന്‍: ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള കൃത്യമായ സമയം അറിയിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ച് വ്യവസായി വിജയ് മല്യ.
പാസ്പോർട്ട് റദ്ദാക്കിയതും വെയിൽസിൽ നിന്നും പുറത്തുകടക്കുന്നതിന് വിലക്കുള്ള യുകെ കോടതി ഉത്തരവും ചൂണ്ടിക്കാട്ടിയായിരുന്നു മല്യയുടെ സത്യവാങ്മൂലം.
ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചിനാണ് മല്യ തൻ്റെ അഭിഭാഷകൻ അമിത് ദേശായി വഴി സത്യവാങ്മൂലം സമർപ്പിച്ചത്.
താൻ നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച ഉത്തരവിനെയും നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളി നിയമത്തിൻ്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുള്ള മല്യയുടെ ഹരജികൾ നിലനിർത്തിക്കൊണ്ട് വിചാരണ നേരിടാൻ ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സത്യവാങ്മൂലം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us