ഡല്‍ഹി: അസമിലെ ദിമാ ഹസാവോ ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 6 ന് അസം-മേഘാലയ അതിര്‍ത്തിക്കടുത്തുള്ള ഖനിയില്‍ പെട്ടെന്ന് വെള്ളം കയറിയതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
ഉംറാങ്സോയിലെ ക്വാറിയില്‍ ഒമ്പത് തൊഴിലാളികളാണ് കുടുങ്ങിയത്. കലാമതി ഗ്രാമത്തില്‍ നിന്നുള്ള 27 കാരനായ ലിജെന്‍ മഗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോ എന്ന മറ്റൊരു തൊഴിലാളിയുടെ മൃതദേഹം ബുധനാഴ്ച കണ്ടെടുത്തിരുന്നു.
ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഖനിത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
ഖനിക്കുള്ളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ കാരണം വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.