/sathyam/media/media_files/olMou7POR8RIQoKboodN.jpg)
ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മുസ്ലീങ്ങൾ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ഖമേനി 'എക്‌സി'ല്‍ പങ്കുവച്ച കുറിപ്പ് വിവാദമായിരുന്നു.
"ഇസ്‌ലാമിക ഉമ്മത്ത് (Islamic Ummah) എന്ന നിലയിൽ നമ്മുടെ പങ്കുവെച്ച ഐഡൻ്റിറ്റിയുടെ കാര്യത്തിൽ ഇസ്‌ലാമിൻ്റെ ശത്രുക്കൾ എപ്പോഴും ഞങ്ങളെ നിസ്സംഗരാക്കാൻ ശ്രമിച്ചിട്ടുണ്ട്. മ്യാൻമറിലോ ഗാസയിലോ ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരു മുസ്‌ലിം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് നാം ശ്രദ്ധിക്കാതെ പോയാൽ നമുക്ക് സ്വയം മുസ്‌ലിംകളായി കണക്കാക്കാനാവില്ല''-എന്നായിരുന്നു ഖമേനിയുടെ വിവാദപരാമര്‍ശം.
The enemies of Islam have always tried to make us indifferent with regard to our shared identity as an Islamic Ummah. We cannot consider ourselves to be Muslims if we are oblivious to the suffering that a Muslim is enduring in #Myanmar, #Gaza, #India, or any other place.
— Khamenei.ir (@khamenei_ir) September 16, 2024
ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഖമേനിയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നുവെന്ന് അപലപിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
Statement on Unacceptable Comments made by the Supreme Leader of Iran:https://t.co/Db94FGChaFpic.twitter.com/MpOFxtfuRO
— Randhir Jaiswal (@MEAIndia) September 16, 2024
"ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇത് തെറ്റായ വിവരവും അസ്വീകാര്യവുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ് സ്വന്തം റെക്കോർഡ് നോക്കാൻ നിർദ്ദേശിക്കുന്നു"-വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.